Play Learn and Grow- A 10 day training and development programme

Loading Events

പ്രജ്യോതി നികേതൻ കോളേജ്, പുതുക്കാട്, ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിൽ ‘PLAY • LEARN • GROW’ എന്ന പേരിൽ 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 8 വരെ നടന്ന പരിപാടിയിൽ എം.എസ്‌സി ക്ലിനിക്കൽ സൈക്കോളജി മൂന്നാം സെമസ്റ്ററിലെ 9 വിദ്യാർഥിനികൾ, ഡോ. ജയ എ. ടി.യുടെ മാർഗനിർദേശത്തിൽ, പരിശീലനം നൽകി. കളിയിലൂടെയും അനുഭവാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്കായി പ്രായാനുസൃതമായ സെഷനുകൾ സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തവും സമഗ്രവികസനവും ലക്ഷ്യമിട്ടായിരുന്നു പരിപാടി

 

Share This Story, Choose Your Platform!

Go to Top